ഫാസിസത്തെ തകർക്കാൻ ആശയപോരാട്ടം വേണം
Sunday 03 August 2025 12:59 AM IST
കൊല്ലം: ഇന്ത്യയിലെ ഫാസിസത്തെ തകർക്കാൻ ആശയപോരാട്ടം കൊണ്ട് മാത്രമേ കഴിയുകയുള്ളൂവെന്ന് സി.പി.ഐ സംസ്ഥാനകൗൺസിലംഗം അജിത്ത് കൊളാടി പറഞ്ഞു. സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രൊഫ. വി.കാർത്തികേയൻ നായർ സംസാരിച്ചു. ജില്ലാ അസി. സെക്രട്ടറി എം.എസ്.താര മോഡറേറ്ററായിരുന്നു. എ.രാജീവ് സ്വാഗതവും അഡ്വ. വിനീത വിൻസന്റ് നന്ദിയും പറഞ്ഞു.