ഗ്രാൻഡ് പാരൻസ് ഡേ
Sunday 03 August 2025 1:00 AM IST
ചാവർകോട്: മദർ ഇന്ത്യാ ഹയർ സെക്കൻഡറി സ്‌കൂൾ ബാൽവാടിക വിഭാഗത്തിലെ കുരുന്നുകൾ ഗ്രാൻഡ് പാരൻസ് ഡേ ആഘോഷിച്ചു. സമൂഹത്തിലുള്ള ഗ്രാൻഡ് പാരൻസിന്റെ പ്രാധാന്യവും അവർക്കുവേണ്ട കരുതലും വിവരിച്ച് ഗ്രാൻഡ് പാരൻസിന് കുരുന്നുകൾ ആശംസകൾ അർപ്പിച്ചു. സ്‌കൂൾ മാനേജിംഗ് ഡയറക്‌ടർ പി.ജി.നായർ മുത്തശ്ശിമുത്തച്ഛൻമാർക്ക് ആശംസ കൈമാറി. മുതിർന്ന മുത്തശ്ശി-മുത്തച്ഛൻ - രാജേന്ദ്രൻ, ഉഷ, എം.സന്തോഷ്, ബിജി എന്നിവരെ സ്‌കൂൾ ട്രസ്റ്റ് മെമ്പർ അഡ്വ. മിനി പ്രവീൺ, പ്രിൻസിപ്പൽ എസ്.ലതാകുമാരി, അഡ്‌മിനിസ്‌ട്രേറ്റീവ് മാനേജർ ആർ.കെ.ശശികുമാർ, സീനിയർ കോ ഓഡിനേറ്റർ റാണി.എസ്.കുറുപ്പ് എന്നിവർ അണിയിച്ച് ആദരിച്ചു.