ഡോ. അബ്ദുൾ റഷീദിനെ ആദരിച്ചു
Monday 04 August 2025 12:30 AM IST
താമരശ്ശേരി: 29 വർഷത്തെ സേവനത്തിന് ശേഷം സർക്കാർ ആരോഗ്യമേഖലയിൽ നിന്ന് വിരമിച്ച ഡോ.അബ്ദുൾ റഷീദിനെ താമരശ്ശേരി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആദരിച്ചു. വ്യാപാര ഭവനിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം നജീബ് കാന്തപുരം എം.എൽ.എ, ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ അദ്ധ്യക്ഷനായി. വി.എം.ഉമ്മർ, കാരാട്ട് റസാഖ്, കെ.എം.അഷ്റഫ് മുഖ്യാതിഥികളായി. അഡ്വ. ജോസഫ് മാത്യു, കെ.ബാബു, പി.സി ഹബീബ് തമ്പി ടി.എം പൗലോസ്, പി.സി അഷ്റഫ്, കെ. സുഷീർ, ശ്രീജയൻ, ഡോ.ഹഫീസ് റഹ്മാൻ പടിയത്ത്, ഡോ.വികുട്ടിയാലി, പി.പി.കുഞ്ഞായിൻ, നൗഫിറ മുഹമ്മദ്, സി.ടി.വനജ, വി.കെ.അഷ്റഫ്, ഡോ.അബ്ദുൾറഷീദ് പ്രസംഗിച്ചു. പ്രതിഭകളെ ആദരിച്ചു.