നേതൃത്വ പരിശീലന ക്യാമ്പ്
Monday 04 August 2025 12:10 AM IST
മേപ്പയ്യൂർ: കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റി 'ഒച്ച' ഏകദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. മേപ്പയ്യൂർ വി. ഇ.എം.യു.പി. സ്കൂളിൽ നടന്ന ക്യാമ്പ് കെ.പി.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി ടി. ആബിദ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് കെ.നാസിബ് അദ്ധ്യക്ഷത വഹിച്ചു. വിവിധ സെഷനുകൾക്ക് വി.കെ. അജിത്ത് കുമാർ, റാഫി എളേറ്റിൽ, മജീഷ് കാരയാട് എന്നിവർ നേതൃത്വം നൽകി. സമാപന സമ്മേളനം സംസ്ഥാന നിർവാഹക സമിതി അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഹസീസ് കോംപ്ലിമെൻ്റ് വിതരണം നടത്തി. കെ. നാസിബ് അദ്ധ്യക്ഷനായി. പി.കെ. അബ്ദുറഹ്മാൻ നേതൃത്വം നൽകി.