കാപ്പാട് ബീച്ച് ശുചീകരിച്ചു
Monday 04 August 2025 12:22 AM IST
കൊയിലാണ്ടി: റെഡ് ക്രോസ്സൊസൈറ്റി കോഴിക്കോട് ജില്ല യൂത്ത് റെഡ് ക്രോസ് വളണ്ടിയർമാർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുമായി സഹകരിച്ചുകൊണ്ട് കാപ്പാട് ബീച്ച് ശുചീകരിച്ചു. 60 ഓളം വളണ്ടിയർമാർ പങ്കെടുത്ത ശുചീകരണ പരിപാടി റെഡ് ക്രോസ് കോഴിക്കോട് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം വത്സല പുല്ലിയത്ത് അദ്ധ്യക്ഷത വഹിച്ചു. തരുൺ കുമാർ പി.ടി, ചാൾസ് ജോർജ്, അലോക്നാഥ് കെ, ആൻ മരിയ തോമസ്, സൂര്യദേവ് എസ്.വി, ജോൺ പീറ്റർ, അഭിനന്ദ് ആർ, അഫ്ന റഷീദ് എന്നിവർ നേതൃത്വം നൽകി.