ആയുർവേദ മെഡിക്കൽ ക്യാമ്പും ആദരവും
Monday 04 August 2025 12:11 AM IST
കാഞ്ഞങ്ങാട്: മോനാച്ച കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവേകാനന്ദ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പടന്നക്കാട് ഗവൺമെന്റ് ആയുർവേദ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും രോഗപ്രതിരോധ ബോധവത്കരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികളെയും ആദരിക്കലും ഒരുക്കി. പടന്നക്കാട് ആയുർവേദ ആശുപത്രി എൻ.എച്ച്.എം മെഡിക്കൽ ഓഫീസർ പി. രാജു ഉദ്ഘാടനം ചെയ്തു. ഉപ്പിലികൈ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീപതി മുഖ്യാതിഥിയായി പങ്കെടുത്ത് ഉപഹാരങ്ങൾ നൽകി. ക്ലബ്ബ് പ്രസിഡന്റ് പി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എം. പ്രമോദ് പണിക്കർ, ഗോകുലാനന്ദൻ മോനാച്ച, പി. ജയകുമാർ, കെ. ഗോപീകൃഷ്ണൻ, പി. രാജേഷ് എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി രവി പെരിയടത്ത് സ്വാഗതവും എം.വി സജിത്ത് നന്ദിയും പറഞ്ഞു.