സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിൻ
Monday 04 August 2025 12:32 AM IST
ഇലന്തൂർ : ബ്ലോക്ക്പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഡയേറിയ രോഗം തടയുന്നതിന് ആവശ്യമായ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 'സ്റ്റോപ്പ് ഡയേറിയ ക്യാമ്പയിൻ' നടത്തി. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ.ആർ.എസ്, വൈസ് പ്രസിഡന്റ് അനീഷാ.കെ.ആർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആതിരാജയൻ, ബ്ലോക്ക്പഞ്ചായത്ത് അംഗം ജിജി ചെറിയാൻ എന്നിവർ സംസാരിച്ചു. ഡോക്ടർ ആൻസി മേരി അലക്സ് ക്ലാസെടുത്തു. വനിതാക്ഷേമ ഓഫീസർ അസീല.കെ.എം നന്ദി പറഞ്ഞു.