റബറിന് വിലത്തകർച്ച, കുരുമുളകിൽ വിൽപ്പന സമ്മർദ്ദം

Monday 04 August 2025 12:45 AM IST

കോട്ടയം: കനത്ത മഴയിൽ ടാപ്പിംഗ് നിലച്ചതോടെ കുതിച്ചുയരുമെന്ന് പ്രതീക്ഷിച്ച റബർ വില കുത്തനെ ഇടിഞ്ഞതോടെ കർഷകർ പരിഭ്രാന്തിയിലായി. ആർ.എസ്.എസ് ഫോർ വ്യാപാരി വില 204 രൂപയിലേക്ക് നിലം പൊത്തിയതാണ് ആശങ്ക സൃഷ്‌ടിച്ചത്. അന്താരാഷ്ട്ര വിലയിലെ ഇടിവാണ് ആഭ്യന്തര വിപണി തകർത്തത്. നിലവിൽ 16-18 രൂപയുടെ വ്യത്യാസമാണ് ആഭ്യന്തര, രാജ്യാന്തര വിലയുമായുള്ളത്. അവസരം മുതലാക്കാൻ റബർ കമ്പനികൾ ഇറക്കുമതിക്ക് അനുമതി തേടിയതിനാൽ വില ഇനിയും ഇടിഞ്ഞേക്കും . അമേരിക്ക വ്യാപാര ചുങ്കം ഉയർത്തിയതിന്റെ പ്രതിഫലനവും വരും ദിവസങ്ങളിൽ ദൃശ്യമായേക്കും. ഒട്ടുപാൽ വില 134 രൂപയിൽ നിന്ന് 110 രൂപയിലേക്ക് താഴ്‌ന്നു. ക്രംബ് വില വിദേശ വിലയേക്കാൾ ഉയർന്നതോടെ ആഭ്യന്തര ക്രംബിന് ഡിമാൻഡ് കുറഞ്ഞു.

# രാജ്യാന്തര വില

ചൈന -187 രൂപ

ടോക്കിയോ -193 രൂപ

ബാങ്കോക്ക്- 196 രൂപ

#####

കുരുമുളകിന് ഇറക്കുമതി ഭീഷണി

വിജയദശമി, ദീപാവലി സീസൺ കണക്കിലെടുത്ത് ഉത്തരേന്ത്യൻ വ്യാപാരികൾ ചരക്ക് സംഭരിച്ചിട്ടും കുരുമുളക് വില മാറ്റമില്ലാതെ തുടർന്നു. കർണാടക, തമിഴ്നാട് കുരുമുളകിന് സാന്ദ്രത കുറവായതിൽ ഹൈറേഞ്ച് കുരുമുളകിനോട് പ്രിയം ശക്തമാണ്. കുറഞ്ഞ വിലയിൽ എത്തുന്ന വിയറ്റ്നാം കുരുമുളകാണ് പ്രധാന വെല്ലുവിളി.

കയറ്റുമതി നിരക്ക്(ടണ്ണിന്)

ഇന്ത്യ : 8075 ഡോളർ

ഇന്തോനേഷ്യ : 7500 ഡോളർ

ശ്രീലങ്ക : 7100 ഡോളർ

വിയറ്റ്നാം: 6300 ഡോളർ

ബ്രസീൽ : 6100 ഡോളർ