പ്രൊഫ.സാനു ശ്രീനാരായണ ദർശനങ്ങളെ ആഴത്തിൽ ഉൾക്കൊണ്ടു: വി.കെ.അശോകൻ

Monday 04 August 2025 12:21 AM IST

തൃശൂർ: ശ്രീനാരായണ ദർശനങ്ങളെ ആഴത്തിൽ ഉൾക്കൊണ്ട എഴുത്തുകാരനും സാമൂഹ്യപരിഷ്‌കർത്താവും വാഗ്മിയുമാണ് പ്രൊഫ.എം.കെ.സാനുവെന്ന് എസ്.ആർ.പി ജനറൽ സെക്രട്ടറി വി.കെ.അശോകൻ അനുസ്മരിച്ചു. നിയമസഭാ സാമാജികൻ, ചിന്തകൻ, ജീവചരിത്രകാരൻ, സാമൂഹിക പ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച സാനുമാഷിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.