സൺ ടോട്ടൻഹാം വിടുന്നു
Sunday 03 August 2025 10:26 PM IST
ലണ്ടൻ : 10 വർഷമായി ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് ടോട്ടൻഹാമിന്റെ അഭിവാജ്യഘടകമായ ദക്ഷിണകൊറിയൻ താരം സൺ ഹ്യൂം മിൻ ക്ളബ് വിടുന്നു. അടുത്തവർഷത്തേക്കുകൂടി കരാറുണ്ടെങ്കിലും താൻ പിരിയുകയാണെന്ന് സൺ തന്നെയാണ് അറിയിച്ചത്. 2015ൽ ജർമ്മൻ ക്ളബ് ബയേർ ലെവർകൂസനിൽ നിന്നാണ് സൺ ടോട്ടൻഹാമിലെത്തിയത്. ഹാരി കേൻ ക്ളബ് വിട്ടപ്പോൾ നായകനുമായി. കഴിഞ്ഞ മേയിൽ യൂറോപ്പ ലീഗിൽ കിരീടം നേടി ടോട്ടൻഹാമിനൊപ്പമുള്ള തന്റെ ആദ്യ കിരീടവും സ്വന്തമാക്കി.
454 മത്സരങ്ങളിൽ നിന്ന് 173 ഗോളുകളുമായി 33കാരനായ സൺ ടോട്ടൻഹാമിന്റെ ആൾടൈം സ്കോറർമാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ്. ഹാരി കേൻ (280), ജിമ്മി ഗ്രീവ്സ് (260),ബോബി സ്മിത്ത് (211) എന്നിവർ മാത്രമാണ് സണ്ണിന് മുന്നിലുള്ളത്. 127 ഗോളുകളാണ് ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ സൺ നേടിയത്.