അന്താരാഷ്ട്ര 'ചിപ്പ് ' സമ്മേളനം
Monday 04 August 2025 1:26 AM IST
കൊച്ചി: സങ്കീർണ ഹൃദ്രോഗങ്ങൾക്കുള്ള ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകൾ ചർച്ച ചെയ്ത അന്താരാഷ്ട്ര 'ചിപ്പ് ' സമ്മേളനം കൊച്ചിയിൽ സമാപിച്ചു. സിൻസിഷ്യം ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ 350ലധികം വിദഗ്ദ്ധർ പങ്കെടുത്തു.
ജപ്പാനിൽ നിന്നുള്ള ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. വതാരു നാഗമാറ്റ്‌സു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓർഗനൈസിംഗ് ചെയർമാൻ ഡോ. ആർ. അനിൽകുമാർ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ജിമ്മി ജോർജ്, കോഴ്‌സ് ഡയറക്ടർമാരായ ഡോ. രാജശേഖര വർമ്മ, ഡോ. ദീപക് ഡേവിഡ്‌സൺ, കോഴ്‌സ് കോ ഓർഡിനേറ്റർമാരായ ഡോ.ആർ. സന്ദീപ്, ഡോ. അനിൽ ബാലചന്ദ്രൻ എന്നിവർ വിവിധ സെഷനിൽ സംസാരിച്ചു,