സ്റ്റാർട്ടപ്പുകൾക്ക് മികച്ച സാദ്ധ്യത

Monday 04 August 2025 2:27 AM IST

കൊച്ചി: പ്രതിരോധരംഗത്ത് സ്റ്റാർട്ടപ്പുകൾക്കും സ്വകാര്യസരംഭകർക്കും നിരവധി അവസരങ്ങൾ തുറന്നുകിടക്കുന്നുണ്ടെന്ന് ന്യൂഡൽഹി പ്രതിരോധ ഗവേഷണ വികസന സ്ഥാപനം (ഡി.ആർ.ഡി.ഒ) ഡയറക്ടർ ജനറൽ ഡോ. മനു കൊറുള്ള പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ ഇൻസൈറ്റ് എക്‌സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ പ്രതിരോധ രംഗത്തേക്ക് ആവശ്യമായ ഉത്പന്നങ്ങൾ ഇന്ത്യയിലെ വ്യവസായ മേഖലയിൽ തന്നെയാണ് ഉത്പാദിപ്പിക്കുന്നത്. കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് വലിയ അവസരങ്ങളാണ് പ്രതിരോധ മേഖല തുറന്നുവെച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയറുമായ ദിലീപ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. എൻപോൾ ഡയറക്ടർ ഡോ. ഡി. ശേഷാഗി ഗിരി, ടോം പി. ജോസഫ് എന്നിവർ സംസാരിച്ചു.