ദൈവശാസ്ത്ര സമ്മേളനം

Monday 04 August 2025 1:27 AM IST

കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതി സംഘടിപ്പിക്കുന്ന ദൈവശാസ്ത്ര സമ്മേളനം നാളെ രാവിലെ പത്തിന് മൗണ്ട് സെന്റ് തോമസിൽ കെ.സി.ബി.സി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷനാകും. സെന്റ് മേരീസ് മലങ്കര മേജർ സെമിനാരി അദ്ധ്യാപകൻ ഡോ. ജോളി കരിമ്പിൽ, ഡോ. അഗസ്റ്റിൻ പാംപ്ലാനി എന്നിവർ പ്രബന്ധം അവതരിപ്പിക്കും. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, ദെവശാസ്ത്ര കമ്മിഷൻ ചെയർമാൻ ബിഷപ് മാർ ടോണി നീലങ്കാവിൽ, അലീന കെവിൻ എന്നിവർ പ്രസംഗിക്കും.