ഒരു രൂപപോലും നൽകേണ്ട,​ മാസം 7000 രൂപ ലഭിക്കും​ ; സ്ത്രീകൾക്ക് വൻ അവസരം

Sunday 03 August 2025 10:35 PM IST

ഒരു രൂപ പോലും ചെലവാക്കാതെ മാസം 7000 രൂപ മുതൽ 5000 രൂപ വരെ നേടാവുന്ന പദ്ധതിയെക്കുറിച്ച് അറിയാമോ?​. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ( എൽ.ഐ.സി)​ നടപ്പാക്കുന്നതാണ് ബീമാ സഖി സ്കീം. ഈ പദ്ധതി പ്രകാരം സ്ത്രീകൾക്ക് എൽ.ഐ.സി ഏജന്റുമാരാകാനുള്ള പരിശീലനം നൽകും. പരിശീലന കാലയളവിൽ 7000 രൂപ മുതൽ 5000 രൂപ വരെ എല്ലാ മാസവും നൽകും,​ ഇതിന് പുറമേ പോളിസി ലഭിക്കുമ്പോൾ കമ്മിഷനും നൽകും.

പത്താം ക്ലാസ് ജയിച്ച സ്ത്രീകൾക്ക് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാനാകും. 18 വയസു മുതൽ 70 വരെയാണ് പ്രായപരിധി. നിങ്ങളുടെ അടുത്തുള്ള ബ്രാഞ്ചിൽ പോയി വിവരങ്ങൾ തേടാവുന്നതാണ്. ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചും അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിന് മുൻപ് നിങ്ങൾ വയസും വിലാസവും തെളിയിക്കുന്ന രേഖ,​ പത്താംക്ലാസ് പാസായ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ അറ്റാച്ച് ചെയ്യണം.

അതേസമയം ഒരു വ്യക്തി ഇതിനകം തന്നെ എൽ.ഐ.സി ഏജന്റോ ജീവനക്കാരനോ ആണെങ്കിൽ അവരുടെ ബന്ധുവിന് (ഭാര്യ,​ മക്കൾ,​ മാതാപിതാക്കൾ,​ സഹോദരങ്ങൾ തുടങ്ങിയവർ)​ ഈ സ്കീമിന് കീഴിൽ അപേക്ഷിക്കാൻ കഴിയില്ല. കൂടാതെ എൽ.ഐ.സിയിൽ നിന്ന് വിരമിച്ച ഏതെങ്കിലും ജീവനക്കാരനോ മുൻ ഏജന്റോ നിലവിലെ ഏജന്റോ ആയവർക്കും ഈ സ്കീമിന് കീഴിൽ അപേക്ഷിക്കാൻ കഴിയില്ല.

ഈ പദ്ധതി പ്രകാരം സ്ത്രീകൾക്ക് മൂന്ന് വർഷത്തേക്കാണ് ഏജന്റുമാരാകാനുള്ള പരിശീലനം നൽകുന്നത്. ഈ കാലയളവിൽ അവർക്ക് സ്റ്രൈപന്റും മാസശമ്പളം പോലെ നൽകും.ആദ്യ വർഷം മാസം തോറും ഏഴായിരം രൂപ ലഭിക്കും. രണ്ടാം വർഷം എല്ലാ മാസവും 6000 രൂപ നൽകും. മൂന്നാം വർഷം എല്ലാ മാസവും 5000 രൂപ ലഭിക്കും. പരിശീലന സമയത്ത് സ്ത്രീകൾക്ക് ശമ്പളത്തിന് പുറമെ കമ്മീഷനും ലഭിക്കും. എൽഐസി പോളിസി ലഭിക്കുമ്പോൾ ഈ കമ്മീഷൻ നൽകും.

കൂടുതൽ വിവരങ്ങൾക്ക് :

https://licindia.in/lic-s-bima-sakhi