വോട്ട്‌ബാങ്കിനായി മുഖ്യമന്ത്രി നിലപാടു മാറ്റിയെന്ന്

Monday 04 August 2025 12:48 AM IST

ന്യൂഡൽഹി: മുസ്ലിം വോട്ടു ബാങ്ക് ലക്ഷ്യമിട്ട് മുൻ നിലപാടിൽ നിന്ന് മാറിയതു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളാ സ്റ്റോറി സിനിമയെ എതിർക്കുന്നതെന്ന് സംവിധായകൻ സുദീപ്തോ സെൻ.

കേരളം ഇസ്ലാമിക് സ്‌റ്റേറ്റാകുമെന്ന അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവനയെ പിന്തുണച്ചയാളാണ് പിണറായി വിജയൻ.കേരളാ സ്റ്റോറിയിലൂടെ മതം മാറ്റത്തിന് വിധേയരായി ഭീകരവാദ വഴിയിലെത്തിയവരുടെ കഥയാണ് പറഞ്ഞത്. കേരളത്തിലുടനീളം നടത്തിയ ഗവേഷണങ്ങളിലൂടെയാണ് വിവരങ്ങൾ കണ്ടെത്തിയത്. കേരളത്തെ ഒരിക്കലും അപമാനിക്കാൻ ശ്രമിച്ചിട്ടില്ല. മികച്ച സംവിധായകൻ, ഛായാഗ്രാഹകൻ എന്നിവയ്‌ക്കു പുറമെ ചിത്രത്തിലെ അഭിനേത്രി ആദാ ശർമ്മയ്‌ക്ക് മികച്ച നടിക്കുള്ള അവാർഡും ലഭിക്കേണ്ടതായിരുന്നുവെന്നും സുദീപ്തോ സെൻ പറഞ്ഞു.