അനുസ്മരണം ഇന്ന് വൈകിട്ട്
Monday 04 August 2025 1:50 AM IST
കൊച്ചി: കൊച്ചി പൗരാവലിയുടെ എം.കെ. സാനു അനുസ്മരണം ഇന്ന് വൈകിട്ട് നാലിന് എറണാകുളം സഹോദര സൗധത്തിൽ നടക്കും. വിവിധ മേഖലകളിലുള്ളവർ പങ്കെടുക്കുമെന്ന് അന്താരാഷ്ട്ര പുസ്തകോത്സവ സമിതി പ്രതിനിധി ഇ.എൻ. നന്ദകുമാർ, ശ്രീനാരായണ സേവാ സംഘം പ്രസിഡന്റ് അഡ്വ.എൻ.ഡി. പ്രേമചന്ദ്രൻ, ടി. ജയചന്ദ്രൻ എന്നിവർ അറിയിച്ചു.