ഓൺലൈൻ വ്യാപാരത്തിന് ജി.എസ്.ടി ചുമത്തണം
Monday 04 August 2025 12:57 AM IST
ന്യൂഡൽഹി: രാജ്യത്തെ കോടിക്കണക്കിനു ചെറുകിട വ്യാപാരികളെ സംരക്ഷിക്കാൻ ഓൺലൈൻ വ്യാപാരത്തിന്മേൽ 28 ശതമാനം നികുതി ചുമത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റു രാജു അപ്സര. ക്രെഡിറ്റ് സ്കോർ നിർണയം റിസർവ് ബാങ്ക് ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിൽ ഭാരതീയ ഉദ്യോഗ വ്യാപാര മണ്ഡൽ 44 ദേശീയ കൺവൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു രാജു അപ്‌സര. കൺവെൻഷൻ കേന്ദ്ര കോർപ്പറേറ്റ്കാര്യ സഹമന്ത്രി ഹർഷ് മൽഹോത്ര ഉദ്ഘാടനം ചെയ്തു. ഭാരതീയ ഉദ്യോഗ വ്യാപാര മണ്ഡൽ ദേശീയ പ്രസിഡന്റ് ബാബുലാൽ ഗുപ്ത അദ്ധ്യക്ഷത വഹിച്ചു.