ടി.പി കേസ് പ്രതികളുടെ പരസ്യ മദ്യപാനം, ദൃശ്യങ്ങൾ പുറത്ത്

Monday 04 August 2025 12:58 AM IST

കണ്ണൂർ: കോടതിയിൽ ഹാജരാക്കി തിരിച്ചു കൊണ്ടുപോകും വഴി പൊലീസ് ഒത്താശയോടെ കൊടി സുനി ഉൾപ്പെടെ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ പരസ്യമായി മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. തലശേരിയിലെ വിക്ടോറിയ ബാറിനു മുന്നിൽ വച്ചാണ് സുഹൃത്തുക്കൾ എത്തിച്ചു നൽകിയ മദ്യം ഇവർ കഴിച്ചത്.

ബാറിനു മുന്നിൽ നിറുത്തിയിട്ട കാറിൽ നിന്ന് സുഹൃത്തുക്കളാണ് ഇവർക്ക് മദ്യം ഒഴിച്ച് നൽകിയത്. കൊടി സുനിയെ കൂടാതെ, മുഹമ്മദ് ഷാഫി, ഷിനോജ് എന്നവരാണ് മദ്യപിച്ചത്. അതേസമയം പുറത്തുവന്ന ദൃശ്യങ്ങളിൽ പൊലീസുകാരില്ല.

മാഹി ഇരട്ടക്കൊല കേസിലെ പ്രതികൾകൂടിയായ ഇവരെ ഈ കേസിൽ ജൂലായ് 17ന് വിചാരണയ്ക്കായി കോടതിയിൽ എത്തിച്ചശേഷം തിരിച്ചു കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. ഉച്ചഭക്ഷണം കഴിക്കാനെന്ന പേരിലാണ് പ്രതികളെ ഇവിടെ എത്തിച്ചത്. സംഭവം പുറത്തായതോടെ പ്രതികളെ കൊണ്ടുപോയ എ.ആർ. ക്യാമ്പിലെ പൊലീസുകാരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവരെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.

ജ​യി​ലി​ൽ​ ​വീ​ണ്ടും​ ​മൊ​ബൈ​ൽ​ ​ക​ണ്ടെ​ത്തി

സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ൽ​ ​വീ​ണ്ടും​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ക​ണ്ടെ​ത്തി.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​രാ​ത്രി​ ​ന​ട​ത്തി​യ​ ​പ​തി​വ് ​പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് ​ഒ​ന്നാം​ ​ബ്ലോ​ക്കി​ന്റെ​ ​പ​രി​സ​ര​ത്ത് ​ക​ല്ലി​ന​ടി​യി​ൽ​ ​ഒ​ളി​പ്പി​ച്ച​ ​നി​ല​യി​ൽ,​ ​കീ​പാ​ഡു​ള്ള​ ​പ​ഴ​യ​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ക​ണ്ടെ​ത്തി​യ​ത്.​ ​സം​ഭ​വ​ത്തി​ൽ​ ​ജ​യി​ൽ​ ​സൂ​പ്ര​ണ്ടി​ന്റെ​ ​പ​രാ​തി​യി​ൽ​ ​ക​ണ്ണൂ​ർ​ ​ടൗ​ൺ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.മു​ൻ​പും​ ​ക​ണ്ണൂ​ർ​ ​ജ​യി​ലി​ൽ​ ​നി​ന്ന് ​മൊ​ബൈ​ൽ​ ​ഫോ​ണു​ക​ളും​ ​മ​റ്റ് ​ഇ​ല​ക്ട്രോ​ണി​ക് ​ഉ​പ​ക​ര​ണ​ങ്ങ​ളും​ ​കൊ​ടും​ഭീ​ക​ര​ർ​ ​അ​ട​ക്ക​മു​ള്ള​വ​രു​ടെ​ ​സെ​ല്ലു​ക​ളി​ൽ​ ​നി​ന്ന് ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സെ​ൻ​ട്ര​ൽ​ ​ജ​യി​ലി​ൽ​ ​ത​ട​വു​കാ​ർ​ക്ക് ​എ​ല്ലാ​ ​സൗ​ക​ര്യ​വും​ ​ല​ഭി​ക്കു​മെ​ന്ന് ​ക​ഴി​ഞ്ഞ​ദി​വ​സം​ ​ജ​യി​ൽ​ ​ചാ​ടി​യ​ ​കു​റ്റ​വാ​ളി​ ​ഗോ​വി​ന്ദ​ച്ചാ​മി​ ​പൊ​ലീ​സി​ന് ​മൊ​ഴി​ ​ന​ൽ​കി​യി​രു​ന്നു.​ ​