എം.കെ. സാനുവിന് അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ

Monday 04 August 2025 12:01 AM IST

കൊച്ചി: എം.കെ. സാനുവിന് വിട നൽകാൻ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും ആരാധാകരും സാധാരണക്കാരുമടക്കം ആയിരങ്ങളാണെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മന്ത്രിമാരായ വി.എൻ. വാസവൻ, കെ. രാജൻ, എം.ബി. രാജേഷ്, റോഷി അഗസ്റ്റിൻ, പി. പ്രസാദ്, ആർ. ബിന്ദു, സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ, ശിവഗിരി ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികളായ സ്വാമി ഋതംഭരാനന്ദ, സ്വാമി ശാരദാനന്ദ, സ്വാമി പ്രണവസ്വരൂപാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു. കേരളകൗമുദിക്ക് വേണ്ടി സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് എം.എസ്. സജീവൻ പുഷ്‌പചക്രം സമർപ്പിച്ചു. സീനിയർ റിപ്പോർട്ടർമാരായ വിഷ്‌ണു ദാമോദർ, അരുൺ പ്രസന്നൻ എന്നിവർ അന്ത്യോപചാരം അർപ്പിച്ചു.

രാവിലെ വസതിയിൽ നിന്ന് മൃതദേഹം ടൗൺഹാളിലേക്ക് എടുക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങളും ബന്ധുക്കളും ചേർന്ന് ദൈവദശകം ആലപിച്ചു. ടൗൺ ഹാളിൽ ശിവഗിരി സന്യാസിമാരുടെ നേതൃത്വത്തിൽ ദൈവദശകവും ചമരപ്രാർത്ഥനയും ചൊല്ലി.