പത്തും ഇരുപതുമൊന്നുമല്ല,​ നറുക്കെടുപ്പിൽ പ്രവാസി സ്വന്തമാക്കിയത് 47 കോടി രൂപയുടെ സമ്മാനം

Sunday 03 August 2025 11:06 PM IST

അബുദാബി : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി സ്വന്തമാക്കിയത് 47 കോടി ഇന്ത്യൻ രൂപയുടെ സമ്മാനം. ബിഗ് ടിക്കറ്റിന്റെ 277ാമത് സീരീസ് ലൈവ് നറുക്കെടുപ്പിലെ ഗ്രാൻഡ് പ്രൈസായ 2 തകോടി ദിർഹമാണ് (47 കോടി ഇന്ത്യൻ രൂപ)​ ബംഗ്ലാദേശ് സ്വദേശിയായ സാബൂജ് മിയാ അമീർ ഹൊസൈൻ ദിവൻ നേടിയത്. ദുബായിൽ താമസിക്കുന്ന ഇദ്ദേഹം വാങ്ങിയ 194560 എന്ന ടിക്കറ്റ് നമ്പരാണ് സ്വപ്ന വിജയം നേടിക്കൊടുത്തത്. ജൂലായ് 29ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനാർഹമായത്.

ഗ്രാൻഡ് പ്രൈസിന് പുറമേ മറ്റ് ആറുപേർക്ക് 50000 ദിർഹം വീതം ലഭിച്ചു. 28911 എന്ന ടിക്കറ്റിന് ഇന്ത്യക്കാരനായ ആന്റണി അശോക് 50000 ദിർഹം സ്വന്തമാക്കി. ഇന്ത്യക്കാരനായ നിക്കോളാസ് പോൾ വാറോക്കി 319876 എന്ന ടിക്കറ്റ് നമ്പരിലൂടെ 50,000 ദിർഹം സ്വന്തമാക്കി. 170133 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയിൽ നിന്നുള്ള കബീർ കഴിങ്കിൽ, 240127 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ ബിക്രമ സാഹു, 337382 എന്ന ടിക്കറ്റ് നമ്പരിലൂടെ യുഎഇ സ്വദേശിയായ മൊസ അൽമൻസൂരി, 072257 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ സാകിർ ഹുസൈൻ ഈരാറ്റം വക്കത്ത് എന്നിവർ 50,000 ദിർഹം വീതം സ്വന്തമാക്കി.