ലണ്ടനിൽ വി.എസ് അനുസ്മരണം

Monday 04 August 2025 12:05 AM IST

തിരുവനന്തപുരം:അസോസിയേഷൻ ഒഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് ക്രൊയ്ഡൻ ബ്രാഞ്ചിന്റെ(എ.ഐ.സി) നേതൃത്വത്തിൽ ലണ്ടൻ വെസ്റ്റ് ക്രൊയ്ഡനിലെ റസ്കിൻ ഹൗസിൽ നടത്തിയ വി.എസ്.അച്യുതാനന്ദൻ അനുസ്മരണ യോഗത്തിൽ മണമ്പൂർ സുരേഷ് മുഖ്യപ്രഭാഷണം നടത്തി.അജയൻ അദ്ധ്യക്ഷത വഹിച്ചു.കൈരളി യു.കെയിലെ സി.എസ്.ജ്യോതി പാലച്ചിറ,മീര, ഓവർസീസ് കോൺഗ്രസിലെ അൽസാർ,കെ.സി.ഡബ്ലിയു.എ പ്രസിഡന്റ് പവിത്രൻ,കെ.സി.ഡബ്ലിയു.എ ട്രസ്റ്റിലെ ശശാങ്കൻ, ഡയാന അനിൽ കുമാർ,അനിൽകുമാർ,അതുൽ എന്നിവർ സംസാരിച്ചു.