പ്രതിഭാ സംഗമം

Monday 04 August 2025 12:15 AM IST

കോഴഞ്ചേരി: ഹൃദയത്തിന്റെ ഭാഷ മനസിലാക്കുന്നതാണ് യഥാർത്ഥ വിദ്യാഭ്യാസമെന്ന് കുര്യാക്കോസ് മാർ ക്ലിമീസ് വലിയ മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. ഇടയാറന്മുള വൈ.എം.സി.എ പ്രവർത്തനവും പ്രതിഭാ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ്‌ അജിത് ഏബ്രഹാം.പി അദ്ധ്യക്ഷത വഹിച്ചു. വൈ.എം.സി.എ കോഴഞ്ചേരി സബ് റീജൻ ചെയർമാൻ ജോസ് മാത്യൂസ് ഇടയാറന്മുള, റവ.തോമസ് മാത്യു, റവ.മാത്യുസ് പി ഏബ്രഹാം, റവ.സിബി സെബാസ്റ്റ്യൻ, എ.സി.തോമസ്, എബിൻ ജിയോ മാത്യു , ഏബ്രഹാം തോമസ്, ഡാനിയേൽ തോമസ് എന്നിവർ പ്രസംഗിച്ചു.