പ്രതിഷേധ പരിപാടി

Monday 04 August 2025 12:17 AM IST

മല്ലപ്പള്ളി : ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ ജയിലിൽ അടച്ച ബി.ജെ.പി സർക്കാരിന്റെ വർഗീയവിദ്വേഷ നടപടിക്കെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി നടത്തി. ഏരിയ പ്രസിഡന്റ് മനുഭയി മോഹൻ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കോമളം അനിരുദ്ധൻ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ബിന്ദു ചത്താനാട്ട്, സംസ്ഥാന കമ്മിറ്റിയംഗം ബിന്ദു ചന്ദ്രമോഹൻ, ജോളി റെജി, ലീന ഫിലിപ്പ്, മേഴ്‌സി ഷാജി എന്നിവർ സംസാരിച്ചു.