പ്രതിഷേധ കൂട്ടായ്മ
Monday 04 August 2025 12:18 AM IST
വി.കോട്ടയം : ചത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രതിഷേധ കൂട്ടായ്മ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ നേതൃത്വത്തിൽ നടത്തി. ഫാ.എൽദോ സാംസന്റെ അദ്ധ്യക്ഷതയിൽ ഫാ.സാംസൺ വർഗീസ് ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷങ്ങൾക്കെതിരെ രാജ്യത്തുണ്ടാകുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ സർക്കാരുകൾ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സൺഡേസ്കൂൾ ഭദ്രാസന ഡയറക്ടർ ജോസ് പനച്ചയ്ക്കൽ, ട്രസ്റ്റി രാജു ജോൺ പടിയറ,സെക്രട്ടറി മോൺസൺ ജോർജ്ജ്, സനിൽ ജോൺ, എൻ.എം.വറുഗീസ്, ബിനോയി കെ.ഡാനിയേൽ, ജോർജ്ജ് തോമസ്, ബീനാ തോമസ്, അലൻ മാത്യൂ എന്നിവർ പ്രസംഗിച്ചു.