എസ്.പി.സി വാർഷികം
Monday 04 August 2025 12:20 AM IST
ചിറ്റാർ : സ്റ്റുഡൻസ് പൊലീസ് കേഡറ്റിന്റെ 15 -ാമത് വാർഷികം ചിറ്റാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. സെറിമോണിയൽ പരേഡിൽ ചിറ്റാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബഷീർ അഭിവാദ്യം സ്വീകരിച്ചു. ചിറ്റാർ പൊലീസ് സബ് ഇൻസ്പെക്ടർ അനിൽകുമാർ മുഖ്യസന്ദേശം നൽകി. അർഷാ ഫാത്തിമ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ അബ്ദുൽ സലാം, പി.ടി.എ പ്രസിഡന്റ് രതീഷ് രാജൻ, ഡ്രിൽ ഇൻസ്‌ട്രക്ടർ സജിൻ, അലുംമിനി അംഗം ദീപക്, കുമാരി ആവണി എന്നിവർ നേതൃത്വം നൽകി.