ഉണ്യാൽ  ഫിഷറീസ് പുനർഗേഹം ഫ്ളാറ്റ് ഉദ്ഘാടനം ഏഴിന്

Monday 04 August 2025 12:46 AM IST

മലപ്പുറം: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി താനൂർ ഉണ്ണ്യാലിൽ നിർമ്മിച്ച 16 ഫ്ളാറ്റുകൾ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് കൈമാറുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഏഴിന് വൈകിട്ട് മൂന്നിന് ഓൺലൈനായി നിർവഹിക്കും. കടൽതീരത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി താമസിപ്പിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ പദ്ധതി നടപ്പിലാക്കുന്നത്. തീരദേശപാതയ്ക്കരികിൽ 600 സ്‌ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് ഫ്ളാറ്റ് സമുച്ചയം നിർമ്മിച്ചിരിക്കുന്നത്. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാവും. മന്ത്രി വി. അബ്ദുറഹ്മാൻ ശിലാഫലക അനാച്ഛാദനവും താക്കോൽ കൈമാറ്റവും നടത്തും.