ബോധവത്കരണ ക്ലാസ്

Monday 04 August 2025 1:48 AM IST
എടത്തനാട്ടുകര ഗവ.എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾക്ക് മണ്ണാർക്കാട് ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ വി.സുരേഷ് കുമാർ സുരക്ഷ ബോധവത്കരണ ക്ലാസ് എടുക്കുന്നു.

അലനല്ലൂർ: എടത്തനാട്ടുകര ഗവ.എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾക്ക് മൂച്ചിക്കലിൽ സുരക്ഷ ബോധവത്കരണ ക്ലാസും പരിശീലനങ്ങളും സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക സി.കെ.ഹസീന മുംതാസ് ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ വി.സുരേഷ് കുമാർ കുട്ടികൾക്ക് സുരക്ഷയെക്കുറിച്ചുള്ള ക്ലാസിന് നേതൃത്വം നൽകി. മണ്ണാർക്കാട് ഫയർ സ്റ്റേഷനിലെ ഓഫീസർ കെ.കൃഷ്ണദാസൻ, അദ്ധ്യാപകരായ കെ.രമാദേവി, എൻ.അലി അക്ബർ, സി.ജമീല, പി.ജിഷ, സി.പി.വഹീദ, കെ.പി.സാലിഹ, ഫെമിന, പി.പ്രിയ, ഇ.പ്രിയങ്ക, സി.പി.മുഫീദ, വിദ്യാർത്ഥികളായ പ്രവീണ, റിൻഷിഫ എന്നിവർ നേതൃത്വം നൽകി.