പെൻഷൻകാരുടെ ദ്വിദിന സത്യഗ്രഹം
Monday 04 August 2025 1:58 AM IST
കൊല്ലം: അവകാശങ്ങളും ആനുകൂല്യങ്ങളും കവർന്നെടുക്കുന്ന സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും പെൻഷൻ പരിഷ്കരണം ആവശ്യപ്പെട്ടും കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി 6, 7 തീയതികളിൽ കളക്ടറേറ്റിന് മുന്നിൽ ദ്വിദിന സത്യഗ്രഹം നടത്തും. ജില്ലയിലെ 15 ട്രഷറികളിലും 85 മണ്ഡലം കേന്ദ്രങ്ങളിലും പ്രചാരണം നടത്തി. 11 നിയോജക മണ്ഡലങ്ങളിൽ നിന്ന് വനിതകൾ ഉൾപ്പടെയുള്ള ആയിരത്തോളം പെൻഷൻകാർ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് വാര്യത്ത് മോഹൻ കുമാർ അറിയിച്ചു. ഒന്നാംദിനം ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദും രണ്ടാംദിനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദുകൃഷ്ണയും ഉദ്ഘാടനം ചെയ്യും. സംസ്ഥാന-ജില്ല ഭാരവാഹികൾ പങ്കെടുക്കും.