പുരുഷന്മാർ ബില്ലിൽ തൊട്ടാൽ ബീജങ്ങളുടെ എണ്ണം കുറയും, സ്ത്രീകൾ തൊട്ടാൽ സ്തനാർബുദം : പഠന റിപ്പോർട്ട്
നിങ്ങൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഇടങ്ങളിൽ നിന്നായിരിക്കും ശരീരത്തിലേക്ക് ചില ദോഷകരമായ രാസവസ്തുക്കളുടെ നുഴഞ്ഞുകയറ്റം ഉണ്ടാകുക. കടകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും മാളുകളിൽ നിന്നും ലഭിക്കുന്ന ബില്ലുകളിലും, എടിഎം സ്ലിപ്പുകളിലും ബിസ്ഫെനോൾ എസ് (ബിപിഎസ്) എന്ന പേരുള്ള വിഷാംശം നിറഞ്ഞ രാസവസ്തു അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ പഠനങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
ഭക്ഷണപ്പൊതി, തുണിത്തരങ്ങൾ, കളിപ്പാട്ടങ്ങൾ, പാത്രങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ ഉപഭോക്തൃ ഉൽപ്പന്നങ്ങളിലും ബിസ്ഫെനോൾ ഉപയോഗിക്കുന്നുണ്ട്. ഇതിന് പകരമായി ഉയോഗിക്കുന്ന രാസവസ്തുക്കളിലും വിഷാംശം അടങ്ങിയിട്ടുണ്ടെന്നാണ് സമീപകാല ഗവേഷണങ്ങളിൽ കണ്ടെത്തിയത്.
ഇവ നിമിഷങ്ങൾക്കുള്ളിൽ നിങ്ങളുടെ ചർമ്മത്തിൽ പ്രവേശിക്കുന്നു. അതിലൂടെ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നും പഠനങ്ങൾ പറയുന്നു. മനുഷ്യ ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രാസവസ്തുവാണിത്. ബുദ്ധിശക്തികുറയുന്നതിനൊപ്പം ഹോർമോൺ വ്യതിയാനം, സ്തനാർബുദം ഉൾപ്പെടെയുള്ള മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് കാരണമാകും. സ്ത്രീയുടെയും പുരുഷന്റെയും ശരീരത്തിൽ വത്യസ്ത രീതിയിലാണ് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുക.
പുരുഷന്മാർക്ക് ബീജങ്ങളുടെ എണ്ണം കുറയ്ക്കുന്നു. സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാദ്ധ്യതയും ഏറെയാക്കും. ഇൻസ്റ്റാഗ്രാം, ടിക് ടോക്ക്, എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പലരും തെർമൽ പേപ്പർ രസീതുകൾ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന ജാഗ്രാതാ നിർദ്ദേശം നൽകിയിരുന്നു. ഇവ ശരിയാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ഇത് സ്റ്റോർ തൊഴിലാളികളെയും പതിവായി രസീത് കൈകാര്യം ചെയ്യുന്നവരെയും വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം. പ്രിന്റ് ചെയ്ത ബില്ലുകൾക്ക് പകരം ഡിജിറ്റൽ ബില്ലുകൾ തിരഞ്ഞെടുക്കണമെന്ന് വിദഗ്ദ്ധർ ആവശ്യപ്പെടുന്നു. ബില്ലുകളും മറ്റും കൈകാര്യം ചെയ്യുമ്പോൾ കടയിലെ ജീവനക്കാർ കയ്യുറകൾ ധരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.