നിർമാണത്തിലിരുന്ന പാലത്തിന്റെ സ്‌പാൻ തകർന്നു; വെള്ളത്തിലേക്ക് വീണ രണ്ട് തൊഴിലാളികളെ കാണാനില്ല
Monday 04 August 2025 3:51 PM IST
ആലപ്പുഴ: നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ സ്‌പാൻ തകർന്ന് തൊഴിലാളികൾ വെള്ളത്തിൽ വീണു. ചെന്നിത്തല കീച്ചേരിൽകടവ് പാലത്തിന്റെ സ്‌പാൻ ആണ് തകർന്ന് വീണത്.
സംഭവത്തിൽ ഏഴ് തൊഴിലാളികൾ വെള്ളത്തിൽ വീണു. ഇതിൽ രണ്ടുപേരെ കാണാനില്ല. മറ്റുള്ളവർ നീന്തി കരയ്‌ക്കെത്തിയിരുന്നു. കല്ലുമല മാവേലിക്കര സ്വദേശിയായ കിച്ചു രാഘവ്, കരുവാറ്റ സ്വദേശി ബിനു എന്നിവരെയാണ് കാണാതായത്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.