സ്കൂട്ടർ കനാലിലേക്ക് മറിഞ്ഞു
Tuesday 05 August 2025 12:05 AM IST
മൂവാറ്റുപുഴ: വാളകം മനയ്ക്കപീടികയിൽ സ്കൂട്ടർ കനാലിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. 25 അടിയോളം താഴ്ചയിലേക്കാണ് വാഹനവും ആളുകളും പതിച്ചത്. പരിക്കെറ്റവരെ പുറത്ത് എടുക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് വിവരമറിയിച്ചതോടെ അഗ്നി രക്ഷാ സേന സ്ഥലത്തെത്തി എക്സ്റ്റൻഷൻ ലാഡർ, നെറ്റ്, റോപ്പ് എന്നിവ ഉപയോഗിച്ച് രണ്ട് പേരെയും സുരക്ഷിതമായി കനാലിൽ നിന്ന് മുകളിൽ എത്തിച്ചു. ഇവരെ ആശുപത്രിയിലേക്ക് അയച്ചതിന് ശേഷം സ്കൂട്ടറും മുകളിൽ എത്തിച്ചു. മേക്കടമ്പ് മറ്റത്തിൽ ഹൗസ് സുകുമാരൻ(65), കടാതി പൂച്ചക്കുഴി വടക്കേക്കര ഹൗസ് ബിബിൻ (37) എന്നിവർക്കാണ് പരിക്കേറ്റത്.