വനിതാ വിശ്രമ കേന്ദ്ര ശിലാസ്ഥാപനം

Tuesday 05 August 2025 1:11 AM IST

പെരുമ്പാവൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ച് കോടനാട് കുടുംബാരോഗ്യകേന്ദ്രത്തിൽ നിർമ്മിക്കുന്ന വനിതാ വിശ്രമകേന്ദ്രം, ലാബ് റൂം എന്നിവയുടെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാർ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എം.ഒ. ജോസ്, സ്ഥിരം സമിതി ചെയർമാൻമാരായ കെ.പി. ചാർളി, സിനി എൽദോ, പി.എസ്. നിത, പഞ്ചായത്ത് അംഗങ്ങളായ എം.വി. സാജു, മരിയ മാത്യു, കെ.കെ. കൃഷ്ണകുമാർ, വിജയൻ മുണ്ടിയാത്ത്, ശിവൻ കളപ്പാറ, സുന്ദരൻ ചെട്ടിയാർ, സ്റ്റാൻലി ചക്കിശേരി, മിനി സിബി, സാജൻ ആറ്റുപുറം തുടങ്ങിയവർ സംസാരിച്ചു