'ഒരു തൈ നടാം ' പദ്ധതി ഉദ്ഘാടനം
Tuesday 05 August 2025 12:32 AM IST
കൊയിലാണ്ടി: ഹരിത കേരളം മിഷൻ ആരംഭിച്ച 'ഒരു തൈ നടാം ' പദ്ധതിയുടെ നഗരസഭാതല ഉദ്ഘാടനം പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. 2000 വിദ്യാർത്ഥികൾ പരസ്പരം തൈകൾ കൈമാറി. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.പ്രജില അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ രമേശൻ വലിയാറ്റിൽ, പ്രജിഷ പി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രദീപൻ മരുതേരി, റിഷാദ് കെ, പരിസ്ഥിതി ക്ലബ് കൺവീനർ ശ്രീജ എൻ തുടങ്ങിയവർ പ്രസംഗിച്ചു. ഡെപ്യൂട്ടി എച്ച്.എം രാഗേഷ് കെ സ്വാഗതവും ഹരിത കേരളം മിഷൻ ആർ പി നിരഞ്ജന എം പി നന്ദിയും പറഞ്ഞു.