പ്രതിഷേധ പ്രകടനം
Tuesday 05 August 2025 12:43 AM IST
പന്തളം : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പന്തളം യൂണിറ്റ് പ്രസിഡന്റും തൃപ്തി ഹോട്ടൽ ഉടമയുമായ ശ്രീകാന്തിന്റെ ഹോട്ടലിൽ സാമൂഹ്യവിരുദ്ധർ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് പ്രകടനവും യോഗവും നടത്തി. ജില്ലാ പ്രസിഡന്റ് സജി കോശി ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദ ഭവൻ ഉദ്ഘാടനം ചെയ്തു. കെ.എം.രാജ , ലിസി അനു, സുമ ബിജു, എൻ.കെ.നന്ദകുമാർ, ഉല്ലാസ് , പി.എ.മത്തായി, കെ.കെ.നവാസ്, സക്കീർ ശാന്തി എന്നിവർ പ്രസംഗിച്ചു. കണ്ണൻ, ഷെഫിൻ, സുനിൽ, സാബു, വിൽസൺ, അഴകൻ, മണി എന്നിവർ നേതൃത്വം നൽകി.