'കാലം മറക്കാത്ത പാട്ടുകൾ' രണ്ടാം ഭാഗം ഇന്ന്
Tuesday 05 August 2025 12:02 AM IST
കോഴിക്കോട്: സംഗീത പ്രേമികൾക്ക് ആവേശമായി 'കാലം മറക്കാത്ത പാട്ടുകൾ' രണ്ടാം ഭാഗവുമായി ധ്വനി സംഗീതവേദി എത്തുന്നു. ഇന്ന് വെെകിട്ട് 5.30ന് ടൗൺ ഹാളിൽ സാഹിത്യകാരൻ പി.ആർ. നാഥൻ ഉദ്ഘാടനം ചെയ്യും. ഗാനങ്ങൾക്കിടയിൽ ശ്രോതാക്കൾക്ക് സമ്മാനമുണ്ട്. റേഡിയോയിലോ പൊതുവേദികളിലോ അധികം കേട്ടിട്ടില്ലാത്ത സിനിമാഗാനങ്ങൾ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ അവതരിപ്പിക്കും. പഴയകാല ഗാനങ്ങളിൽ അഗാധമായ അറിവുള്ള റഷീദ് പി.സി. പാലമാണ് അവതാരകൻ. 1935 മുതൽ 1970 വരെയുള്ള കാലഘട്ടത്തിലെ അവിസ്മരണീയമായ സിനിമാഗാനങ്ങൾ ഈ വേദിയിൽ പുനരാവിഷ്‌കരിക്കും. വാർത്താസമ്മേളനത്തിൽ പി.സി റഷീദ്, കെ.പി പ്രഭാകരൻ, ഗ്രേസി മോഹനൻ, വിനീത പ്രഭാകരൻ, കാളൂർ രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.