ജനകീയ ആരോഗ്യ സംരക്ഷണ ശൃംഗല
Tuesday 05 August 2025 12:02 AM IST
ബാലുശ്ശേരി: സർക്കാർ ആശുപത്രികൾ തകർക്കാനുള്ള യു.ഡി.എഫ്, ബി.ജെ.പി ഗൂഢാലോചനക്കെതിരെ ജനകീയാരോഗ്യ സംരക്ഷണ ശൃംഗല. സി.പി.എം ബാലുശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. പാവപ്പെട്ടവരുടെ ആശാകേന്ദ്രമായ പൊതുജനാരോഗ്യ സംവിധാനത്തെ തകർക്കാനുള്ള വലതുപക്ഷ നീക്കത്തെ എന്തു വിലകൊടത്തും ചെറുത്തുതോല്പിക്കുമെന്ന് ശൃംഗലയിൽ അണിചേർന്നവർ പ്രതിജ്ഞയെടുത്തു. ബസ് സ്റ്റാൻഡ് പരിസരത്ത് സി.പി.എം ജില്ലാസെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി അംഗം ഇസ്മയിൽ കുറുമ്പൊയിൽ അദ്ധ്യക്ഷത വഹിച്ചു. പി പി രവീന്ദ്രനാഥ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി. കെ. മുകുന്ദൻ, പി. പി. പ്രേമ, വി. എം. കുട്ടികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഏരിയാ സെക്രട്ടറി ടി.കെ സുമേഷ് സ്വാഗതം പറഞ്ഞു.