'വികസിത ഭാരതമെന്ന സ്വപ്നത്തിലേയ്ക്ക്   നിംസിന്റെ സംഭാവന വിലയേറിയത്'

Tuesday 05 August 2025 12:28 AM IST

തിരുവനന്തപുരം: വികസിത ഭാരതമെന്ന സ്വപ്നത്തിലേയ്ക്ക് നിംസിന്റെ സംഭാവന വിലമതിക്കാനാകാത്തതെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷണൽ ട്രസ്റ്റും നിംസ് മെഡിസിറ്റിയും ഏർപ്പെടുത്തിയ ഏഴാമത് എ .പി .ജെ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. വി. നാരായണന് അവാർഡ് സമ്മാനിച്ചു. എം.എൽ.എ കെ.ആൻസലൻ അദ്ധ്യക്ഷനായി. നിംസ് മെഡിസിറ്റി എം.ഡിയും നൂറുൽ ഇസ്‌ലാം സർവ്വകലാശാല പ്രൊ ചാൻസലറുമായ എം.എസ് ഫൈസൽ ഖാൻ,​ വൈസ് ചാൻസലർ ഡോ. ടെസ്സി തോമസ്, ചാൻസലർ ഡോ. മജീദ് ഖാൻ,​ നൂറുൽ ഇസ്‌ലാം എഡ്യൂക്കേഷണൽ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷബ്‌നം ഷഫീക്ക്, മുൻ മന്ത്രി പന്തളം സുധാകരൻ,​ നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ.എ സജു തുടങ്ങിയവർ പങ്കെടുത്തു.