ഭീമ ജുവൽസ് സിൽവർ ഷോറൂമിൽ ഉത്സവകാല ഓഫറുകൾ
Tuesday 05 August 2025 1:30 AM IST
കൊച്ചി: വരമഹാലക്ഷ്മി ആഘോഷത്തിന്റെ ഭാഗമായി കൊച്ചി എം.ജി റോഡിലെ തങ്ങളുടെ സിൽവർ ഷോറൂമിൽ എക്‌സ്‌ക്ലൂസീവ് ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ച് ഇന്ത്യയിലെ മുൻനിര ജുവലറി ഗ്രൂപ്പായ ഭീമ ജുവൽസ്. ആഗസ്റ്റ് 10 വരെയാണ് ഓഫറുകളുടെ കാലാവധി. ഓഫറുകളുടെ ഭാഗമായി ഉപഭോക്താക്കൾക്ക് വെള്ളിയിൽ തീർത്ത ആഭരണങ്ങൾക്കും ആർട്ടിക്കിൾസിനും ഫ്ലാറ്റ് 30 ശതമാനം കിഴിവ് ലഭിക്കും. ഭീമ ജുവൽസ് അതിന്റെ 100-ാം വാർഷികം ആഘോഷിക്കുമ്പോൾ ഉപഭോക്താക്കളുടെ ഉത്സവാഘോഷ യാത്രകളിൽ പങ്കാളിയാകുന്നതിൽ അഭിമാനമുണ്ടെന്ന് ഭീമ ജുവൽസ് മാനേജിംഗ് ഡയറക്ടർ അഭിഷേക് ബിന്ദുമാധവ് പറഞ്ഞു.