പി.എസ്.സി

Tuesday 05 August 2025 12:30 AM IST

പരീക്ഷാകേന്ദ്രത്തിൽ മാറ്റം

കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട്ജില്ലകളിൽ കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് സെയിൽസ്മാൻ (കാറ്റഗറി നമ്പർ 527/2024) തസ്തികയിലേക്ക് 9 ന് ഉച്ചയ്ക്കുശേഷം 1.30 മുതൽ 3.30 വരെ നടത്തുന്ന ഒ.എം.ആർ. പരീക്ഷയ്ക്ക് ആലപ്പുഴ ജില്ലയിലെ കായംകുളം (പി.ഒ.) ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1271201 മുതൽ 1271400 വരെയുള്ളവർ കായംകുളം (പി.ഒ.), കായംകുളം ഗവൺമെന്റ് വുമൺസ് പോളിടെക്നിക്ക് കോളേജിൽ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റുമായി ഹാജരായി പരീക്ഷയെഴുതണം

അഭിമുഖം

കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്‌കൂൾ ടീച്ചർ (മലയാളം മാദ്ധ്യമം) (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്കുള്ള അവസാനഘട്ട അഭിമുഖം 6 മുതൽ 29 വരെ പി.എസ്.സി. കാസർകോട് , കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലാ ഓഫീസുകളിൽ നടത്തും.

കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്കുള്ള അഞ്ചാംഘട്ട അഭിമുഖം 6, 7, 8 തീയതികളിൽ പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസിൽ നടത്തും.

വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്ക് 6 ന് പി.എസ്.സി. വയനാട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

കേരള സംസ്ഥാന സഹകരണ ബാങ്ക് ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (ജനറൽ) (കാറ്റഗറി നമ്പർ 433/2023)തസ്തികയുടെ മാറ്റി വച്ച അഭിമുഖം 7 ന് രാവിലെ 8 നും 10 നും അസിസ്റ്റന്റ് മാനേജർ (സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 434/2023) തസ്തികയുടെ അഭിമുഖം 6 ന് രാവിലെ 8 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും.

സങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ ആർട്സ് ഹിസ്റ്ററി ആൻഡ് ഏസ്തറ്റിക്സ് (കോളേജ് ഓഫ് ഫൈൻ ആർട്സ്) (കാറ്റഗറി നമ്പർ 495/2023) തസ്തികയിലേക്കുള്ള അഡീഷണൽ ഇന്റർവ്യൂ 8 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും.