ജോയ് ആലുക്കാസിന്റെ 'തങ്കമകൻ' തമിഴിലും

Tuesday 05 August 2025 12:30 AM IST

ചെന്നൈ: ആഗോള സ്വർണാഭരണ വ്യവസായിയും ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ചെയർമാനുമായ ഡോ.ജോയ് ആലുക്കാസിന്റെ ആത്മകഥയുടെ തമിഴ് വിവർത്തനം 'തങ്കമകൻ' ചെന്നൈയിൽ പുറത്തിറക്കി. നേരത്തെ സ്‌പ്രെഡിംഗ് ജോയ് എന്ന പേരിൽ മലയാളത്തിലും ഇംഗ്ലീഷിലും അറബിയിലുമായി പുറത്തിറക്കിയ ആത്മകഥ, ചുരുങ്ങിയ സമയത്തിനുള്ളിൽ രാജ്യത്ത് ഏറ്റവുമധികം ആവശ്യക്കാരുള്ള പുസ്തകമായി മാറിയിരുന്നു. തുടർന്നാണ് ആത്മകഥ തമിഴിലേക്ക് വിവർത്തനം ചെയ്തത്. ചെന്നൈ ഐ.ടി.സി ഗ്രാൻഡ് ചോളയിൽ നടന്ന ചടങ്ങിൽ ഡോ. ജോയ് ആലുക്കാസ് പുസ്തകം പ്രകാശനം ചെയ്തു.

കമ്പനിയുടെ വിജയത്തിൽ തമിഴ് ജനത നൽകിയ പിന്തുണയുടെയും പ്രോത്സാഹനത്തിന്റെയും ആദരവായാണ് 'തങ്കമകൻ' അവതരിപ്പിക്കുന്നതെന്ന് ഡോ.ജോയ് ആലുക്കാസ് പറഞ്ഞു.