അ​വ​ധി​ക്കാ​ലം​ ​മാ​റ്റ​ണ​മോ ?

Tuesday 05 August 2025 12:56 AM IST
രാജൻ ഡി.ബോസ്,

ക​ന​ത്ത​ ​മ​ഴ​യും​ ​കെ​ടു​തി​യും​ ​കാ​ര​ണം​ ​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ ​അ​വ​ധി​ക്കാ​ലം​ ​മാ​റ്റ​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​മു​ന്നോ​ട്ടു​ ​വ​ച്ച​ത് ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​യാ​ണ്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഫെ​യ്സ്ബു​ക്കി​ൽ​ ​പ​ങ്കു​വ​ച്ച​ ​കു​റി​പ്പി​ലാ​ണ് ​അ​ദ്ദേ​ഹം​ ​ഇ​ക്കാ​ര്യം​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ത്തി​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​കേ​ട്ട​ ​ശേ​ഷ​മേ​ ​അ​ന്തി​മ​ ​തീ​രു​മാ​ന​മെ​ടു​ക്കു​വെ​ന്ന് ​മ​ന്ത്രി​ ​പ​റ​യു​ന്നു.​ അ​വ​ധി​ക്കാ​ലം​ ​മാ​റ്റ​ണ​മോ​ ​വേ​ണ്ട​യോ​ ​എ​ന്ന​ ​ച​ർ​ച്ച​ തുടരുന്നു.

അങ്ങാടിക്കൽ തെക്ക്. എസ്.എൻ.വി ഹയർ സെക്കൻഡറി

ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ

രാജൻ ഡി.ബോസ് പ്രതികരിക്കുന്നു.

സമയം മാറ്റുന്നതിനേക്കാൾ പ്രധാനം കുട്ടികൾക്ക് സ്‌കൂളിൽ ആവശ്യമായ പഠനസമയം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ്. പരീക്ഷകൾ മിഡ്‌ടേമും വാർഷികവും മാത്രം മതി. മേളകൾ അവധിക്കാലത്തേക്ക് മാറ്റണം. പരാതികൾ ഇല്ലാതെ തന്നെ ഈ ക്രമീകരണം കൊണ്ട് കുറഞ്ഞത് മുപ്പത് സാധ്യായ ദിവസമെങ്കിലും കുട്ടികൾക്ക് ലഭ്യമാക്കാം. കാലാവസ്ഥാദുരിതം കേരളത്തിൽ എല്ലായിടത്തും ഒരുപോലെയല്ല. പൊതുപരീക്ഷകൾ ഇല്ലാത്ത ക്ലാസുകൾക്കെങ്കിലും കാലാവസ്ഥാനുസൃതമായി അവധി ക്രമീകരിക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകണം.

പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി തൃപ്തി മനോജിന്റെ പ്രതികരണം. ജൂൺ, ജൂലായ് മാസങ്ങളിലെ മഴയും തണുപ്പും ആസ്വദിച്ചു കൊണ്ടുള്ള പഠനം നല്ലതാണ്. നിലവിലെ രീതി തുടരണം.