ആത്മമിത്ര പുരസ്‌കാരം എം.മുകുന്ദനും ദാമോദരൻ നമ്പൂതിരിക്കും

Tuesday 05 August 2025 12:57 AM IST

തൃശൂർ:അഷ്ടവൈദ്യൻ ഇ.ടി.നാരായണൻ മൂസിന്റെ ഓർമ്മയ്ക്കായി വൈദ്യരത്‌നം ഗ്രൂപ്പ് ഏർപ്പെടുത്തിയ ആത്മമിത്ര പുരസ്‌കാരം സാഹിത്യ രംഗത്ത് എം.മുകുന്ദനും വേദശാസ്ത്ര രംഗത്ത് ഒറവങ്കര ദാമോദരൻ നമ്പൂതിരിക്കും നൽകുമെന്ന് വൈദ്യരത്‌നം എ്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ഡോ.ഇ.ടി.യദുനാരായണൻ മൂസ്, ഡോ.ഇ.ടി.കൃഷ്ണൻ മൂസ്, മാർക്കറ്റിംഗ് മേധാവി ജോസ് ഡാളപ്പൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് അവാർഡുകൾ നൽകും. അനുസ്മരണ സമ്മേളനം ഗോവ മുൻ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. വൈദ്യരത്‌നം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അഷ്ടവൈദ്യൻ ഡോ.ഇ.ടി.നീലകണ്ഠൻ മൂസ് അദ്ധ്യക്ഷനാകും.