ജൂബിലി ആഘോഷം
Tuesday 05 August 2025 12:01 AM IST
കോന്നി : യെരുശലേം മാർത്തോമ്മാ ഇടവകയുടെ 40 വർഷങ്ങൾ പൂർത്തീകരിക്കുന്നതിന് ഭാഗമായുള്ള ജൂബിലി ആഘോഷം റവ.സിബു പള്ളിച്ചിറ ഉദ്ഘാടനം ചെയ്തു . വിദ്യാഭ്യാസ സഹായം, ഭവന നിർമ്മാണ സഹായം, പള്ളിയുടെ വികസന പ്രവർത്തനങ്ങൾ, ജൂബിലിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കും. ജൂബിലി ലോഗോയുടെ പ്രകാശനം.സി റ്റി മത്തായി, മെൽവിൻ തോമസ് മാത്യു,ജോസ് രാജു എന്നിവർക്ക് കൈമാറി റവ. സിബു പള്ളിച്ചിറ ഉദ്ഘാടനം ചെയ്തു . ജൂബിലി പ്രവർത്തന കലണ്ടർ ആലീസ് ജോസ്, മേരി ജോസഫ് എന്നിവർക്ക് ഇടവക വികാരി റവ. ജോമോൻ ജെ കൈമാറി പ്രകാശനം ചെയ്തു. മലങ്കര മാർത്തോമാ സുറിയാനി സഭയും വിശ്വാസ പൈതൃകവും എന്ന വിഷയത്തിൽ റവ. സിബു പള്ളിച്ചിറ ക്ലാസ്സെടുത്തു. യോഗത്തിൽ ഇടവക വികാരി റവ. ജോമോൻ ജെ അധ്യക്ഷത വഹിച്ചു.സജു ജോൺ, മേരി ജോസഫ്, ആലീസ് ജോസ്, മാത്യുസൺ പി തോമസ് എന്നിവർ സംസാരിച്ചു.