ഡോ.എസ്. സോമനാഥിന് കേരള ശാസ്ത്ര പുരസ്കാരം
Tuesday 05 August 2025 12:00 AM IST
തിരുവനന്തപുരം: ഐ.എസ്.ആർ.ഒ മുൻചെയർമാൻ ഡോ.എസ്. സോമനാഥിനെ കേരള ശാസ്ത്രപുരസ്‌കാരത്തിന് തിരഞ്ഞെടുത്തു. ബഹിരാകാശ ഗവേഷണ മേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണിത്. 2 ലക്ഷംരൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമൻ പുരസ്‌കാരം രൂപകൽപന ചെയ്ത ശില്പവും അടങ്ങിയതാണ് പുരസ്‌കാരം. 7ന് ഹയാത്ത് റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും.
ആലപ്പുഴ സ്വദേശിയായ സോമനാഥ് ഇന്ത്യൻ ബഹിരാകാശ മേഖലയെ ആഗോളനിരയിലെത്തിച്ച ശാസ്ത്രജ്ഞനാണ്. ചന്ദ്രയാൻ-3 ദൗത്യത്തിന് നേതൃത്വം നൽകി. ഗഗൻയാൻ ദൗത്യത്തിൽനിർണായക പങ്കുവഹിച്ചു.