കെ.സി.എൽ : ടൈറ്റാൻസിനെ സിജോമോൻ നയിക്കും

Tuesday 05 August 2025 12:04 AM IST

ഇനി 16 ദിവസം

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റാൻസ് ടീമിനെ ഈ സീസണിൽ ആൾറൗണ്ടർ സിജോമോൻ ജോസഫ് നയിക്കും. മധ്യനിര ബാറ്ററും ഇടം കയ്യൻ സ്പിന്നറുമായ സിജോമോൻ കേരളത്തിന്റെ രഞ്ജി ടീമിൽ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള താരമാണ്.വലം കൈയൻ ഓഫ് സ്പിന്നറും മധ്യനിര ബാറ്ററുമായ അക്ഷയ് മനോഹറാണ് വൈസ് ക്യാപ്ടൻ.

കഴിഞ്ഞ സീസണിൽ ടീമിന്റെ ക്യാപ്‌നായിരുന്ന വരുൺ നായനാർ ഇക്കുറിയും ടീമിലുണ്ട്. കഴിഞ്ഞ സീസണിൽ രഞ്ജിയിൽ കളിച്ച തിരുവനന്തുരത്തുകാരൻ ഷോൺ റോജർ, ഇന്ത്യൻ അണ്ടർ 19 ടീമിനൊപ്പം ഓസ്ട്രേലിയയിലും ഇംഗ്ളണ്ടിലും പര്യടനം നടത്തിയ ഇമ്രാന്‍ അഹമ്മദ്, രഞ്ജി താരം നിധീഷ് എംഡി എന്നിവരും ഇക്കുറി തൃശൂരിനായി അണിനിരക്കും. കഴിഞ്ഞ സീസണില്‍ എമേർജിംഗ് പ്ലെയറായി തെരഞ്ഞെടുക്കപ്പെട്ടത് ഇമ്രാനായിരുന്നു. നിധീഷ് ദുലീപ് ട്രോഫി സൗത്ത് സോൺ ടീമിലുണ്ട്. ടീമിന്റെ പരിശീലനക്യാമ്പ് ഉടൻ ആരംഭിക്കും.