കായികാദ്ധ്യാപകരുടെ ധർണയും പ്രതിഷേധ സൂംബയും

Tuesday 05 August 2025 12:06 AM IST

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ കായികാദ്ധ്യാപകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സംയുക്ത കായികാധ്യാപക സംഘടന സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും പ്രതിഷേധ സൂംബയും നടത്തി.

കായികാധ്യാപകർ നേരിടുന്ന വിവേചനങ്ങൾ അവസാനിപ്പിക്കണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത് ഒളിമ്പ്യൻ അനിൽകുമാർ ആവശ്യപ്പെട്ടു.

വിദ്യാലയങ്ങളിൽ നിലവിലുണ്ടായിരുന്ന കായികാധ്യാപക സംരക്ഷണ ഉത്തരവ് റദ്ദാക്കിയതോടെ നിരവധി കായികാധ്യാപകർ ജോലിയും ശമ്പളവും നഷ്ടപ്പെട്ട് സർവീസിൽനിന്നും പുറത്തായിരിക്കുകയാണ്. 65 കൊല്ലമായി മാറ്റമില്ലാതെ തുടരുന്ന കായികാധ്യാപക തസ്തികാ നിർണ്ണയ മാനദണ്ഡങ്ങളിലെ അശാസ്ത്രീയതയാണ് ഈ പ്രതിസന്ധിക്ക് കാരണം.

സംയുക്ത കായികാധ്യാപക സംഘടനാ ചെയർമാൻ ബിജു ദിവാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ എസ്. ഷിഹാബുദീൻ, ഡി.പി.ഇ.ടി.എ. ജനറൽ സെക്രട്ടറി വി.സജാത് സാഹിർ ,കെ.പി.സി.സി. ദേശീയ കായികവേദി സംസ്ഥാന പ്രസിഡൻ്റ് എസ്.നജ്മുദ്ദീൻ, കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ്, കെ.എസ്.ടി.യു.സംസ്ഥാന പ്രസിഡന്റ് കെ.എം.അബ്ദുള്ള, കെ.എ.എം.എ സംസ്ഥാന പ്രസിഡന്റ് തമീമുദ്ദീൻ, എൻ.ടി.യു.സംസ്ഥാന വൈസ് പ്രസിഡന്റ് പാറങ്കോട് ബിജു, ബി.ജെ.പി.കായിക ഘടകം കൺവീനർ വിനോദ് തമ്പി, കെ.എസ്.ടി.സി. സംസ്ഥാന പ്രസിഡന്റ് ഹരീഷ് കടവന്തൂർ, പി.എസ്.എസ്.ടി.യു സംസ്ഥാന സമിതി അംഗം കാർത്തിക പ്രസാദ്, അബ്ദുൽ ഗഫൂർ, റിബിൻ കെ.എ, എം.സുനിൽകുമാർ, കൃഷ്ണദാസൻ എന്നിവർ സംസാരിച്ചു.