നടൻ ഷാനവാസ് അന്തരിച്ചു,​ അന്ത്യം തിരുവനന്തപുരത്തെ ആശുപത്രിയിൽ

Tuesday 05 August 2025 12:09 AM IST

തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് അന്തരിച്ചു. 71 വയസായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മലയാളത്തിൽ 50ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. ഹബീബ ബീവിയാണ് അമ്മ.

ചിറയിൻകീഴ്ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, മോണ്ട്‌ഫോർട്ട് സ്‌കൂൾ, യേർക്കാട് എന്നിവിടങ്ങളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുകയുംചെന്നൈയിലെന്യൂ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റേഴ്സ് ബിരുദം നേടുകയും ചെയ്തു. ബാലചന്ദ്രമേനോൻസംവിധാനം ചെയ്ത പ്രേമഗീതങ്ങൾഎന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം 2011ൽ പുറത്തിറങ്ങിയ ചൈനാ ടൗൺഎന്ന മലയാളചലച്ചിത്രത്തിലൂടെ അദ്ദേഹം സിനിമാരംഗത്തേയ്ക്കു പുനഃപ്രവേശനം നടത്തിയിരുന്നു.

ഷാനവാസ് ഏറെക്കാലമായി മലേഷ്യിയിലായിരുന്ത്നു താമസം .പ്രേംനസീറിന്റ മൂത്ത സഹോദരി സുലൈഖാ ബീവിയുടെ മകളാണ് ആയിഷ ബീവിയാണ് ഭാര്യ . . ഷമീർഖാൻ, അജിത് ഖാൻ എന്നിവരാണ് മക്കൾ. .