ഓണപരീക്ഷ 18 മുതൽ
Tuesday 05 August 2025 12:20 AM IST
തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം പാദവാർഷിക പരീക്ഷ (ഓണപരീക്ഷ) 18ന് ആരംഭിക്കും. യു.പി, ഹൈസ്‌കൂൾ, പ്ലസ് ടു വിദ്യാർത്ഥികൾക്കാണ് 18ന് പരീക്ഷ ആരംഭിക്കുന്നത്. എൽപി വിഭാഗത്തിന് 20 നാണ് പരീക്ഷ. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പരീക്ഷ 26ന് സമാപിക്കും. പ്ലസ് ടു പരീക്ഷ 27നാണ് അവസാനിക്കുക. പരീക്ഷാ സമയങ്ങളിൽ അവധി പ്രഖ്യാപിച്ചാൽ അന്നത്തെ പരീക്ഷ 29ന് നടക്കും. ഒന്ന്, രണ്ട് ക്ലാസുകളിൽ പരീക്ഷയ്ക്ക് സമയ ദൈർഘ്യം പാലിക്കേണ്ടതില്ല. കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്ത് തീരുന്ന മുറയ്ക്ക് അവസാനിപ്പിക്കാം. മറ്റു ക്ലാസുകളിൽ രണ്ടു മണിക്കൂറാണ് പരീക്ഷ.
പരീക്ഷാദിവസങ്ങളിൽ രാവിലെ 10 മുതൽ 10.15 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 1.45 വരെയും കൂൾ ഒഫ് ടൈം നൽകേണ്ടതാണ്. വെള്ളിയാഴ്ച് ഉച്ചയ്ക്കുള്ള പരീക്ഷ രണ്ട് മുതൽ 4.15 വരെ ആയിരിക്കും. ( കൂൾ ഒഫ് ടൈം 2 മുതൽ 2.15 വരെ)