ജില്ലാ ഭരണകൂടത്തിന് അഭിനന്ദനം

Tuesday 05 August 2025 12:25 AM IST

കൊല്ലം: ജില്ലയിൽ റവന്യു വകുപ്പിലെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ സമയോചിതവും സുതാര്യവുമായ നിലപാട് സ്വീകരിച്ചതിന് കൊല്ലം എ.ഡി.എമ്മിന് എൽ.ഡി.സി റാങ്ക് ഹോർഡേഴ്‌സ് ജില്ലാ കൂട്ടായ്‌മ നന്ദി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം അവസാനിച്ച എൽ.ഡി.സി റാങ്ക് ലിസ്‌‌റ്റിൽ നിന്ന് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ നിയമനങ്ങൾ നടത്തി. റവന്യു വകുപ്പിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്റർ ഡിപ്പാർട്ട്‌മെന്റ് ഒഴിവുകൾ ഉൾപ്പടെ ജില്ലയിലെ എല്ലാ ഒഴിവുകളും സമയ നഷ്‌ടം വരുത്താതെ റിപ്പോർട്ട് ചെയ്‌ത നടപടിയിലാണ് എൽ.ഡി.സി റാങ്ക് ഹോ‌ൾഡേഴ്‌സ് അസോസിയേഷൻ ജില്ലാ ഭരണകൂടത്തിന് കത്തിലൂടെ നന്ദി രേഖപ്പെടുത്തിയത്.