ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ
Tuesday 05 August 2025 12:29 AM IST
കൊല്ലം: ഇടതുപക്ഷ വിരുദ്ധമായ തൊഴിലാളി ദ്രോഹ നടപടികൾ തിരുത്തി മുന്നോട്ട് പോയില്ലെങ്കിൽ ശക്തമായ സമരം നടത്തേണ്ടി വരുമെന്ന് ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന ഡെപ്യുട്ടി ജനറൽ സെക്രട്ടറി എസ്.അശ്വതി. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ അവകാശ ദിനാചരണത്തിന്റെ ഭാഗമായി ചാത്തന്നൂർ ഡിവിഷനോഫീസിന് മുന്നിൽ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഡിവിഷൻ ഭാരവാഹി ബിനു അദ്ധ്യക്ഷനായി. കരുനാഗപ്പള്ളിയിൽ സംസ്ഥാന ട്രഷറർ ഒ.ഫിലിപ്പോസ്, കൊല്ലത്ത് ജില്ലാ സെക്രട്ടറി സി.പ്രദീപ്കുമാർ, പുനലൂരിൽ ഡിവിഷൻ സെക്രട്ടറി അയൂബ് ഖാൻ, കൊട്ടാരക്കരയിൽ ജില്ലാ ട്രഷറർ ജെ.വിഷ്ണു, കുണ്ടറയിൽ ജില്ലാ പ്രസിഡന്റ് ആർ.ദിലീപ് കുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.